അമിത വിമാന യാത്രാ നിരക്ക്: വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഷാഫി പറമ്പില്‍

News Photo 1 - Gulf - Otta Nottathil - shafi_parambil_uae
ഷാര്‍ജ: പ്രവാസികള്‍ നേരിടുന്ന അമിത വിമാന യാത്രാ നിരക്ക് വിഷയം ഇന്ത്യന്‍ പാര്‍ലിമെന്റിലെ മുഴുവന്‍ അംഗങ്ങളും കകക്ഷി രാഷ്ട്രീയത്തിന് അതീതമായി ചര്‍ച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പില്‍ എം പി. കേന്ദ്ര വ്യോമയാനമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതിന് മുന്നോടിയായി പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും ഷാഫി അറിയിച്ചു.

വടകര മണ്ഡലത്തില്‍ നിന്നും ചരിത്രവിജയം നേടിയ, ഷാഫി പറമ്പിലിന് , ഷാര്‍ജയില്‍ നല്‍കിയ വന്‍ സ്വീകരണത്തിന് ,നന്ദി പറയുകയായിരുന്നു അദേഹം. വടകരയിലും തലശേരിയിലും എംപി ഓഫീസ് പ്രവര്‍ത്തിക്കും. പരാതികളും മറ്റും നല്‍കാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിന്‍ഡോ തുറക്കുമെന്നും ഷാഫി പറഞ്ഞു.

ഇപ്പോഴത്തെ പാര്‍ലിമെന്റിലെ പ്രധാന ആകര്‍ഷണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. നാല് പ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ യു~ടേണ്‍ എടുത്തു കഴിഞ്ഞു. ഇത് ശുഭകരമായ പ്രതീക്ഷയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സ്വീകരണ യോഗം അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി ഷാര്‍ജ കോഴിക്കോട് പ്രസിഡണ്ട് പി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു.
- dated 24 Sep 2024

Comments:

Keywords: Gulf - Otta Nottathil - shafi_parambil_uae Gulf - Otta Nottathil - shafi_parambil_uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി